INTERNATIONAL

രാഷ്‌ട്രപിതാവിന്‌ സ്‌മരണാഞ്‌ജലി

ന്യൂഡല്‍ഹി: രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിക്ക്‌ അദ്ദേഹത്തിന്റെ 64-ാം ചരമവാര്‍ഷികത്തില്‍ രാജ്യത്തിന്റെ സ്‌മരണാഞ്‌ജലി. ഗാന്ധിജിയുടെ സമാധിസ്‌ഥലമായ രാജ്‌ഘട്ടില്‍ രാഷ്‌ട്രപതി പ്രതിഭാപാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും അനുസ്‌മരണച്ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

പ്രതിഭാ പാട്ടില്‍, ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ എന്നിവര്‍ ഗാന്ധിസമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തി. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, പ്രതിരോധമന്ത്രി എ.കെ. ആന്റണി, മുതിര്‍ന്ന ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനി, സായുധസേനകളുടെ തലവന്മാര്‍, കേന്ദ്രമന്ത്രിമാര്‍, രാഷ്‌ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.